ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നിരവ് മോദിയുടെ കെണിയിലകപ്പെട്ട കാനഡക്കാരന്റെ ജീവിതം തകർന്നു. വിവാഹ നിശ്ചയത്തിനായി നിരവ് മോദിയിൽ നിന്ന് വാങ്ങിയ വജ്രമോതിരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാനേഡിയൻ സ്വദേശിയെ കാമുകി കൈവിട്ടു.തുടർന്ന് അയാൾക്ക് വിഷാദ രോഗം പിടികൂടുകയും ചെയ്തെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2012-ൽ നിരവ് മോദിയിൽ നിന്ന് ഹോങ്കോംഗിൽ വെച്ചാണ് പോൾ അൽഫോൺസോ എന്നയാൾ രണ്ടു വജ്രമോതിരങ്ങൾ വാങ്ങിയത്. ധനകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അൽഫോൺസോയിക്ക് മോദിയുമായി മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. ബീവെർലി ഹിൽസ് ഹോട്ടലിൽ വെച്ച് 73 ലക്ഷം രൂപയോളം വില വരുന്ന രണ്ട് മോതിരങ്ങളാണ് വാങ്ങിയത്. കാമുകിയുമായുള്ള വിവാഹ നിശ്ചയത്തിനായിരുന്നു ഇത്. മോതിരങ്ങൾ അൽഫോൺസ് ഇൻഷൂർ ചെയ്തിരുന്നു. എന്നാൽ ഇതിന്റെ രേഖകളൊന്നും മാസങ്ങളായിട്ടും ഇയാൾക്ക് ലഭിച്ചില്ല. തുടർന്നാണ് മോതിരങ്ങൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പാൾ ഇയാൾ കാലിഫോർണിയയിലെ സൂപ്പീരിയർ കോടതിയിൽ മോദിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2RznTi0
via
IFTTT
No comments:
Post a Comment