നടൻ കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 76കാരൻ പോലീസ് കസ്റ്റഡിയിൽ. ഇയാൾ മാനസികരോഗിയാണെന്നാണ് പോലീസ് നിഗമനം. ഒക്ടോബർ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാൽ ജോസ് ചിത്രം തട്ടിൻപുറത്തെ അച്യുതന്റെ ഷൂട്ടിങിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് കുഞ്ചാക്കോ ബോബൻ റെയിൽവേ സ്റ്റേഷനിലെത്തിയത്. മാവേലി എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെ സമീപത്ത് എത്തിയ ഇയാൾ അസഭ്യവർഷം നടത്തുകയും കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയുമായിരുന്നു. ഇത് കണ്ട് മറ്റ് യാത്രക്കാർ അവിടേക്ക് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബൻ വിവരം റെയിൽവേ പൊലീസ് ഡിവിഷനിൽ അറിയിച്ചു. നടൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തി കണ്ണൂർ റെയിൽവേ എസ്.ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വധശ്രമത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഞായറാഴ്ച 7ന് വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കും. kunchakko boban death threat 76 years old man in police custody kunchako boban actor
from mathrubhumi.latestnews.rssfeed https://ift.tt/2E6nEIB
via
IFTTT
No comments:
Post a Comment