13 മിനിറ്റിനിടെ നാല് ഗോളുകള്‍; നെയ്മറെ കാഴ്ച്ചക്കാരനാക്കി എംബാപ്പെയുടെ ഗോള്‍മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

13 മിനിറ്റിനിടെ നാല് ഗോളുകള്‍; നെയ്മറെ കാഴ്ച്ചക്കാരനാക്കി എംബാപ്പെയുടെ ഗോള്‍മഴ

പാരിസ്: റഷ്യൻ ലോകകപ്പിൽ തന്നെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലിടം നേടിയ താരമാണ് പത്തൊമ്പതുകാരൻ എംബാപ്പെയ ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗിലും അദ്ഭുതങ്ങൾ തുടരുകയാണ് ഈ യുവതാരം. ഞായറാഴ്ച്ച നടന്ന ലിയോണിനെതിരായ മത്സരത്തിൽ പി.എസ്.ജിക്കായി 13 മിനിറ്റിനിടെ നാലു ഗോളുകാളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്. സൂപ്പർ താരം നെയ്മറെ സാക്ഷിയാക്കിയായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഈ റെക്കോഡ് പ്രകടനം. മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് പി.എസ്.ജി വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ നെയ്മറിന്റെ പെനാൽറ്റിയിലൂടെ പി.എസ്.ജി മുന്നിലെത്തിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ചുവപ്പ് കാർഡുകൾ പിറന്നത് കളി പ്രവചനാതീതമാക്കി. 32-ം മിനിറ്റിൽ പി.എസ്.ജിയുടെ കിമ്പെമ്പെയും 45-ാം മിനിറ്റിൽ ലിയോണിന്റെ ടൗസാർടും ചുവപ്പ് കണ്ടു. പിന്നീട് രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ താണ്ഡവം. 61-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ യുവതാരം 74 മിനിറ്റാകുന്നതിനിടെ നാല് തവണ ലിയോണിന്റെ വല ചലിപ്പിച്ചിരുന്നു. കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ എംബാപ്പെ നാല് ഗോളുകളടിക്കുന്നത്. ലീഗിൽ ഇതുവരെ അഞ്ച് കളികളിൽ എട്ടു ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. റഷ്യൻ ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയത് പത്തൊമ്പതുകാരനായ എംബാപ്പെയായിരുന്നു. Highlights of todays #ParisSaintGermain vs #lyon game #Mbappe scores four goals! #PSG #MBappé #mbappeballondor pic.twitter.com/qGNI0Q3uGB — Stadium Sports (@stadiumsports00) October 8, 2018 Content Highlights: Mbappe scores four in 13 minutes for PSG


from mathrubhumi.latestnews.rssfeed https://ift.tt/2Cx0sl5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages