ഫ്രാങ്കോ കേസ്: സാക്ഷികൾക്ക് ഭീഷണിയുണ്ടെങ്കിൽ പരാതി നൽകാം -കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ഫ്രാങ്കോ കേസ്: സാക്ഷികൾക്ക് ഭീഷണിയുണ്ടെങ്കിൽ പരാതി നൽകാം -കോടതി

കൊച്ചി: പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോയുടെ പേരിലെ കേസിൽ ഭീഷണിയുണ്ടെങ്കിൽ സാക്ഷികൾക്ക് അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി. ഈ കേസിൽ സാക്ഷിസംരക്ഷണപദ്ധതി നടപ്പാക്കാൻ തൃശ്ശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്.ഭീഷണിയുള്ളതായി സാക്ഷികളാരും പരാതി നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. പരാതി കിട്ടിയാൽ സംരക്ഷണം ഉറപ്പാക്കുമെന്നും ബോധിപ്പിച്ചു. സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ ഹർജിക്കാരനായിട്ടില്ലെന്ന് കോടതി വിലയിരുത്തി. സാക്ഷികളിലൊരാളായ വൈദികൻ ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു എന്നുമാത്രമാണ് ഹർജിക്കാരൻ പറയുന്നത്. എന്നാൽ, ഭീഷണിയാണ് മരണകാരണമെന്നതിന് തെളിവ് ഹാജരാക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/2qiAzNW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages