തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ഉന്നത പോലീസുദ്യോഗസ്ഥർ സുരക്ഷാചുമതല വഹിക്കും. എ.ഡി.ജി.പി.മാരായ എസ്. ആനന്ദകൃഷ്ണൻ, അനിൽ കാന്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷയൊരുക്കുക. കൂടുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.പോലീസിന്റെയും മറ്റ് സംവിധാനങ്ങളുടെയും ഏകോപന ചുമതല ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണൻ വഹിക്കും. പോലീസിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ചീഫ് കൺട്രോളറായി ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽ കാന്ത് പ്രവർത്തിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിനെ ജോയന്റ് കൺട്രോളറായും തീരുമാനിച്ചു. സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ സുരക്ഷാചുമതലയും രണ്ട് ഐ.ജി.മാരുടെ നേതൃത്വത്തിലായിരിക്കും. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ എസ്.പി.മാരും സുരക്ഷാ ചുമതലകളിലുണ്ടാകും. സന്നിധാനത്ത് രണ്ട് എസ്.പി.മാരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും രണ്ട് എസ്.പി.മാർ ഡ്യൂട്ടിയിലുണ്ടാകും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിലും ഒാരോ എസ്.പി.മാർക്ക് ചുമതല നൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സേനാംഗങ്ങൾ ഉൾപ്പെടെ 5000 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി ഉണ്ടാകും. കൂടുതൽ വനിതാ പോലീസ് സുരക്ഷയ്ക്കായി ഉണ്ടാകില്ലെന്നാണ് വിവരം. മണ്ഡല-മകരവിളക്ക് കാലത്ത് പഴുതടച്ചുള്ള സുരക്ഷയൊരുക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.തിങ്കളാഴ്ച നടന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിലയിരുത്തി. പോലീസ് മേധാവി ലോക് നാഥ് ബെഹ്റ യോഗത്തിൽ പങ്കെടുത്തില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Q4Kz8q
via
IFTTT
No comments:
Post a Comment