അറസ്റ്റിനു കാരണമായ സെൽഫി ചിത്രം വാഗമൺ: ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ സമരക്കാർക്കെതിരേയുള്ള പോലീസ് നടപടിയുടെ പേരിൽ തൊഴാനെത്തിയവരെയും അറസ്റ്റുചെയ്തതായി പരാതി. വാഗമൺ സ്വദേശികളായ തുണ്ടത്തിൽ വീട്ടിൽ രമേഷ് (32), കോട്ടമാലിയിൽ വീട്ടിൽ സനീഷ് (30) എന്നിവരെയാണ് വാഗമൺ പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. നടതുറന്ന് രണ്ടാംദിവസം രണ്ടുപേരും ശബരിമല ദർശനത്തിന് പോയിരുന്നു. നടപ്പന്തലിൽ പോലീസും ആളുകളും ബഹളവും കണ്ട് അവിടെച്ചെന്ന് വിവരം അന്വേഷിച്ചിരുന്നു. രണ്ടു യുവതികൾ മലകയറിയത് തടഞ്ഞതാണെന്നറിഞ്ഞു. പ്രതിഷേധത്തിന് മുൻപിൽനിന്ന് സെൽഫിയെടുത്തശേഷം ദർശനം നടത്തി മടങ്ങി. പിന്നീട് സെൽഫി ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ പോലീസെത്തി ശബരിമലയിൽ അക്രമം നടത്തിയതിനു കേസുള്ളതായി പറഞ്ഞ് ഇരുവരെയും അറസ്റ്റുചെയ്തു. സമരത്തിൽ പങ്കാളികളല്ലാതിരുന്ന തങ്ങൾക്കുണ്ടായ ദുരനുഭവത്തിൽ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2Q2ONgU
via
IFTTT
No comments:
Post a Comment