വാഷിങ്ടൺ:വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബ്രെറ്റ് കവനോവ് യു.എസിലെ 114ാമത് സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് ട്രംപ് നിർദേശിച്ച ബ്രെറ്റ് കവനോവിനെതിരെ ലൈംഗിക ആരോപണം ഉയർന്നിരുന്നു. ഇദ്ദേഹം ജഡ്ജിസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിനെതിരെ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഉയർന്നത്. സെനറ്റിൽ കഷ്ടിച്ച് രണ്ട് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കവനോവിന്റെ നിയമനത്തിന് അംഗീകാരം കിട്ടിയത്.സെനറ്റിൽ 48 ന് എതിരെ 50വോട്ടിനാണ് അംഗീകാരം കിട്ടിയത്. 1881 ൽ സ്റ്റാൻലി മാത്യൂസ് 23 നെതിരെ 24 വോട്ടുകൾക്ക് ജയിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കുറവ് വോട്ട് വ്യത്യാസത്തിൽ ഒരാൾ ജഡ്ജി സ്ഥാനത്തേക്ക് എത്തുന്നത്. വോട്ടിങ്ങിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് ഇയാൾക്കെതിരെ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത്. കവനോവ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പാലോ ഓൾട്ടോ സർവകലാശാല അധ്യാപികയായ ക്രിസ്റ്റീൻ ബ്ലാസി ഫോർഡ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഹൈസ്കൂൾ കാലത്ത് ഒരു പാർട്ടിയ്ക്കിടയിൽ കവനോവ് ഇവരെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ആരോപണം. എന്നാൽ കവനോവ് ഈ ആരോപണം തള്ളിയിരുന്നു. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോഴോ അതിനു ശേഷമോ താൻ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കൗമാര കാലത്ത് ഫോർഡുമായി താൻ കണ്ടുമുട്ടിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ തങ്ങൾ സുഹൃത്തുക്കളായിരുന്നില്ല. മാത്രമല്ല, തങ്ങൾ ഒരുമിച്ച് ഒരു പാർട്ടിയിൽ പങ്കെടുത്തിട്ടുമില്ല എന്നാണ് കവനോവ് ഇതിന് മറുപടി നൽകിയിരിക്കുന്നത്. 1983ൽ യേൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന കാലത്ത് പാർട്ടിക്കിടെ കവനോവ് അശ്ലീലപ്രദർശനം നടത്തിയെന്ന് ഡെബോറോ റാമിരെസന്ന സ്ത്രീയും ആരോപിച്ചിരുന്നു. ഈ ആരോപണവും കവനോവ് നിഷേധിച്ചിരുന്നു. അത്തരമൊരു കാര്യം താൻ ഒരിക്കലും ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ അന്നത് വലിയ സംസാരവിഷയമാകുമായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും എല്ലായ്പ്പോഴും കവനോവിനൊപ്പം നിൽക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു യു.എസ്. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച ബ്രെറ്റ് കവനോവിനെതിരേ മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ContentHighlights:Brett Kavanaugh,Brett Kavanaugha as supreme court judge, usa, trumph, republican party
from mathrubhumi.latestnews.rssfeed https://ift.tt/2PlT52R
via
IFTTT
No comments:
Post a Comment