ദുരിതാശ്വാസനിധിയിലേക്കുള്ള തുക സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ദുരിതാശ്വാസനിധിയിലേക്കുള്ള തുക സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്ന് ആരോപണം

തൃശ്ശൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച സംഭാവനയിൽ നിന്ന് പാർട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയെന്ന ആരോപണവുമായി അനിൽ അക്കര എം.എൽഎ. ഇക്കാര്യത്തിൽ തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് അനിൽ അക്കര എം.എൽഎ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സിപിഎം സമാഹരിച്ച തുകയിൽ നിന്ന് ആറുകോടിയോളം രൂപ പാർട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് എം.എൽ.എ ആരോപിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ അടാട്ട് ലോക്കൽ കമ്മിറ്റി നടത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എയുടെ ആരോപണം. അതേസമയം സിപിഎം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അടാട്ട് ലോക്കൽ കമ്മറ്റി രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറു രൂപ (2,20,100) പിരിച്ചതായാണ് കണക്കിൽ കാണിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുമുണ്ട്. ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള 23 ബ്രാഞ്ചുകളിൽ നിന്ന് പിരിച്ച തുകയിൽ നിന്ന് ലോക്കൽ സെക്രട്ടറി പണം വകമാറ്റിയെന്നാണ് ആരോപണം. അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചത് 11,800 രൂപ പിരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ലോക്കൽ സെക്രട്ടറി നാട്ടിൽ വെച്ച ഫ്ളക്സിൽ ദുരിതാശ്വാസ നിധിയിലേക്ക് ബ്രാഞ്ചിൽ നിന്ന് പിരിച്ചത് 9000 എന്നായി കുറഞ്ഞുവെന്നും അനിൽ അക്കരെ എം.എൽ.എ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലെ വിവരങ്ങൾ പുറത്തുവിടാത്തത് സിപിഎമ്മിന്റെ തട്ടിപ്പ് പുറത്തുവരാതിരിക്കാനാണെന്നും എം.എൽ.എ ആരോപിച്ചു.പണം അടിച്ചുമാറ്റുന്ന രീതി തങ്ങൾക്കില്ലെന്നും ആ ശീലം എംഎൽഎയുടെ പാർട്ടിയുടേതാണെന്നുമായിരുന്നു സിപിഎം ജില്ലാ ഘടകത്തിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2OFCCJt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages