കുറവിലങ്ങാട്ട് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കുറവിലങ്ങാട്ട് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു

കുറവിലങ്ങാട്:ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. പട്നയിൽ മിഷൻ പ്രവർത്തനം നടത്തുന്ന കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സാവിയോ(60) ആണ് മരിച്ചത്. കുറവിലങ്ങാട് നഗരത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സിസ്റ്റർ ബുധനാഴ്ച തിരികെ പോകാനിരിക്കുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കിൽ പോകുമ്പോൾ വൈക്കം റോഡിൽ വച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. ബന്ധുവായ കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തിൽ സെബാസ്റ്റ്യന്(52) അപകടത്തിൽ പരിക്കേറ്റു. കൊല്ലത്ത് നഴ്സിങ് പഠിക്കുന്ന ബന്ധുവിന്റെ മകളെ കാണാനായി പുറപ്പെട്ടതായിരുന്നു സിസ്റ്റർ.


from mathrubhumi.latestnews.rssfeed https://ift.tt/2pDf0qO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages