'ബി.ജെ.പിക്കാര്‍ക്ക് പ്രവേശനമില്ല'; യു.പി ഗ്രാമത്തില്‍ കര്‍ഷകരുടെ ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

'ബി.ജെ.പിക്കാര്‍ക്ക് പ്രവേശനമില്ല'; യു.പി ഗ്രാമത്തില്‍ കര്‍ഷകരുടെ ബോര്‍ഡ്

ലക്നൗ: കഴിഞ്ഞ ദിവസം യു.പി-ഡൽഹി അതിർത്തിയിൽ കർഷക സമരത്തിന് നേരെ നടന്ന ക്രൂരമായ പോലീസ് ലാത്തിച്ചാർജിനെതിരെ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ പ്രതിഷേധം ആളിപ്പടരുകയാണ്. പ്രായമായ കർഷകരെ ഉൾപ്പടെ മർദ്ദിച്ച് അവശരാക്കിയ സർക്കാർ നടപടി ബി.ജെ.പി വിരുദ്ധ വികാരമായാണ് കർഷക ഗ്രാമങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ റോസുൽപൂർ മാഫി ഗ്രാമത്തിൽ ബി.ജെ.പിക്കാർ സ്വയം കരുതലിൽ മാത്രം പ്രവേശിക്കുക എന്ന ബോർഡ് സ്ഥാപിച്ചാണ് കർഷകർ പ്രതിഷേധം തീർത്തത്. കർഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവർത്തകർ ഈ ഗ്രാമത്തിൽ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി. കർഷക ഐക്യം പുലരട്ടെ.. റോസുൽപൂർ മാഫി ഗ്രാമത്തിൽ കർഷകർ സ്ഥാപിച്ച ബോർഡിലുളളതാണ് ഈ വാക്കുകൾ. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചാരണമാണ് ഈ ബോർഡിന്റെ ദൃശ്യങ്ങൾക്ക് ലഭിച്ചത്. റോസുൽപൂർ മാഫി ഗ്രാമത്തിന് സമീപ ഗ്രാമങ്ങളിലെ ജനങ്ങളും ഇതിനോട് ഐക്യദാർഢ്യവുമായി ബി.ജെ.പി പ്രവർത്തകരെ വിലക്കാൻ ഒരുങ്ങുകയാണെന്നാണ് വാർത്തകൾ. കർഷക സമരത്തോട് കേന്ദ്ര സർക്കാർ കാണിച്ച ക്രൂരതയോട് ജനങ്ങൾ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ശിവസേന നേതാവ് മോഹൻ ഗുപ്ത പ്രതികരിച്ചു. തന്റെ ഗ്രാമത്തിൽ ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിച്ച് താനും ഇതിൽ പങ്കാളിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എസ്.സി എസ്.ടി ആക്ടിനെതിരായ സമരത്തിൽ യു.പിയിലെ ബരബംങ്കി ജില്ലയിലെ ഉയർന്ന ജാതിക്കാരും സമാനമായ ബി.ജെ.പി വിരുദ്ധ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. content highlights:Angry Farmers Warn BJP Leaders in UP


from mathrubhumi.latestnews.rssfeed https://ift.tt/2RqYvLj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages