ന്യൂയോർക്ക്: അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ആറാഴ്ചത്തെ താഴ്ന്ന നിലാവാരത്തിലെത്തി. ഡോളർ കരുത്താർജിച്ചതും യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. സെപ്റ്റംബറിൽമാത്രം 1.6ശതമാനമാണ് സ്വർണവില താഴ്ന്നത്. ഡൽഹിയിൽ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വർണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 175 രൂപ താഴ്ന്നിരുന്നു. കേരളത്തിൽ ഒരുപവൻ സ്വർണത്തിന് ശനിയഴാചയിലെ വില 22,760 രൂപയാണ്. 2845 രൂപയാണ് ഗ്രാമിന്. സെപ്റ്റംബർ 25ന് 22,960 രൂപവരെ വില ഉയർന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zH6aOP
via
IFTTT
No comments:
Post a Comment