പാലിയേക്കര ടോള്‍ പ്ലാസ: കമ്പനി കോടികള്‍ കൊയ്യുന്നു, ഇനിയും പത്തുവര്‍ഷം ടോള്‍ പിരിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പാലിയേക്കര ടോള്‍ പ്ലാസ: കമ്പനി കോടികള്‍ കൊയ്യുന്നു, ഇനിയും പത്തുവര്‍ഷം ടോള്‍ പിരിക്കാം

തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി പാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ കമ്പനി പിരിച്ചെടുത്തത് കോടികൾ. ടോൾ പിരിവിന്റെ കാലാവധി ഇനിയും പത്ത് വർഷം ബാക്കി നിൽക്കെ കമ്പനിക്ക് ഇതിനോടകം മുടക്കുമുതലിന്റെ ഭൂരിഭാഗവും തിരിച്ചുക്കിട്ടി. ടോൾ കമ്പനി ആറു വർഷം കൊണ്ട് പിരിച്ചത് 596.5 കോടി രൂപയാണ്. ദേശീയ പാതുയടെ നിർമ്മാണച്ചെലവ് 721.17 കോടി രൂപയും. ഇനിയും പത്ത് വർഷം പിരിക്കാനുമുണ്ട്. 82 ശതമാനമാണ് ആറു വർഷം കൊണ്ട് പിരിച്ചത്. 2028 ജൂൺ 21 നാണ് ടോൾ പിരിവ് അവസാനിക്കുന്നത്. 124 കോടി മാത്രമാണ് ഇനി മുടക്കുമുതലിലേക്ക് പിരിച്ചെടുക്കാനുള്ളത്. അങ്ങനെ വരുമ്പൾ അടുത്ത പത്ത് വർഷംകൊണ്ട് വൻ ലാഭമായിരിക്കും കമ്പനി ഉണ്ടാക്കാൻപോകുന്നത്. 2017 മെയ് ഒന്നു മുതൽ 2018 മാർച്ച് 30 വരെയുള്ള 11 മാസം കൊണ്ട് കമ്പനി പിരിച്ചെടുത്തത് 107.18 കോടി രൂപ. 2018 ഏപ്രിൽ മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസം കൊണ്ട് 34.44 കോടി രൂപയും. 2012 ഫെബ്രുവരിയിണ് ടോൾ പിരിവ് തുടങ്ങിയത്. മണ്ണുത്തി-ഇടപ്പള്ളി ദേശിയ പാതയിൽ ടോൾ കമ്പനി കരാർ പ്രകാരം ആറ് മേൽപ്പാലങ്ങളും രണ്ട് അടിപ്പാതകളും നിർമിച്ചതായാണ് ദേശീയ പാത അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ നിർമാണം ഇനിയും പൂർത്തിയാക്കാനുണ്ട്. എന്നാൽ നിർമാണം പൂർത്തിയാക്കിയെന്നാണ് ദേശീയപാത അതോറിറ്റി രേഖമൂലം നൽകിയിരിക്കുന്ന വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2ybYIt5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages