ബെംഗളൂരു: പാകിസ്താനെതിരായ മിന്നലാക്രമണത്തിന്റെ വാർഷികം ആഘോഷിക്കുന്നതിനെ ന്യായീകരിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. മിന്നലാക്രമണം സർക്കാർ രാഷ്ട്രീയവത്കരിക്കുന്നുവെന്ന വിമർശം ഉയർന്നതിന് പിന്നാലെയാണിത്. സൈന്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കാൻ ഒരുതരത്തിലും അനുവദിക്കില്ല. നിരായുധരായി വിശ്രമിച്ച സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാണ് ഇന്ത്യ അതിർത്തികടന്ന് മിന്നലാക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ സൈനികരെ ആക്രമിച്ചതിനെതിരെ ഇന്ത്യയുടെ പ്രതികാര നടപടി മാത്രമായതിനെ അതിനെ കാണരുത്. രാജ്യത്തിന്റെ അഭിമാന നിമിഷമായി മിന്നലാക്രമണത്തെ കാണുന്നതു കൊണ്ടാണ് വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. അതിർത്തിയിൽ താവളമുണ്ടാക്കി ആക്രമണത്തിന് തയ്യാറെടുത്തിരുന്ന ഭീകരർക്ക് സൗകര്യം നൽകിയ രാജ്യത്തിനെതിരെ നടപടിയെടുത്തത് തെറ്റായി കാണാനാവില്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരെ തടയേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ആഘോഷത്തിൽ ധാരാളം പേർ പങ്കെടുത്തുവെന്നും അവർ കൂട്ടിച്ചേർത്തു. പരാക്രം പർവ് എന്ന പേരിലാണ് മിന്നലാക്രമണത്തിന്റെ വാർഷികം കേന്ദ്രസർക്കാർ ആഘോഷിച്ചത്. രാജ്യത്തിലെ അൻപതോളം നഗരങ്ങളിൽ മൂന്നു ദിവസമാണ് ആഘോഷം സംഘടിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OmNTOO
via
IFTTT
No comments:
Post a Comment