പാക് ഉദ്യോഗസ്ഥന്‍ കുവൈത്ത് പ്രതിനിധിയുടെ പഴ്‌സ് മോഷ്ടിക്കുന്നത് ക്യാമറയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പാക് ഉദ്യോഗസ്ഥന്‍ കുവൈത്ത് പ്രതിനിധിയുടെ പഴ്‌സ് മോഷ്ടിക്കുന്നത് ക്യാമറയില്‍

ന്യൂഡൽഹി: പാകിസ്താൻ സർക്കാരിനെ നാണംകെടുത്തി മുതിർന്ന ഉദ്യോഗസ്ഥന്റെ മോഷണം. നിക്ഷേപ പദ്ധതി ചർച്ചയാക്കായി പാകിസ്താനിലെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പഴ്സ് പാക് ഉദ്യോഗസ്ഥൻ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞു. പാക് മാധ്യമം ഡോൺ ആണ് ഇതുസംബന്ധിച്ച വാർത്തയും വീഡിയോയും പുറത്തുവിട്ടത്. പാക് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷം കുവൈത്ത് സംഘത്തിലെ ഒരു പ്രതിനിധി തന്റെ പഴ്സ് മേശപ്പുറത്ത് മറന്നുവച്ച് പുറത്തുപോയി. ഈ പഴ്സ് പാകിസ്താനിലെ മുതിർന്ന ഉദ്യോഗസ്ഥൻ എടുത്ത് തന്റെ പോക്കറ്റിലാക്കുന്നതാണ് ആറു സെക്കൻഡുള്ള വീഡിയോയിലുള്ളത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലയാതോടെ നാണക്കേടിലാണ് പാക് അധികൃതർ. മുതിർന്ന ഉദ്യോഗസ്ഥനെതിരെ കുവൈത്ത് പ്രതിനിധി പരാതി നൽകിയിട്ടുണ്ട്. കുവൈത്ത് ഉദ്യോഗസ്ഥന്റെ പഴ്സ് കാണാതായതിനെ തുടർന്ന് മന്ത്രാലയത്തിലെ എല്ലാ മുറികളിലും അധികൃതർ തിരച്ചിൽ നടത്തിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പഴ്സ് മോഷ്ടിച്ചത് മുതിർന്ന ഉദ്യോഗസ്ഥാനാണെന്ന് കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥൻ മോഷണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അധികൃതരെ പഴ്സ് തിരിച്ചേൽപ്പിക്കുകയും ചെയ്തുവെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പാക് സർക്കാർ കുവൈത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. Grade 20 GoP officer stealing a Kuwaiti officials wallet - the official was part of a visiting delegation which had come to meet the PM pic.twitter.com/axODYL3SaZ — omar r quraishi (@omar_quraishi) September 28, 2018


from mathrubhumi.latestnews.rssfeed https://ift.tt/2Qm9AvI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages