ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം എടുത്തുമാറ്റിയ സുപ്രീം കോടതി വിധിക്കെതിരെ എന്‍.എസ്.എസ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. വിധിയില്‍ ഗുരുതരമായ പിഴുവകള്‍ ഇഉണ്ടെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും എന്‍.എസ്.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും എന്‍.എസ്.എസ് ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 28നാണ് ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ മാസം 28വരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ സമയമുണ്ട്. എന്‍.എസ്.എസിനു പിന്നാലെ തന്ത്രികുടുംബവും പന്തളം രാജകുടുംബവും വിധി സംഘടനകളും പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ വരും ദിവസങ്ങളില്‍ സമീപിച്ചേക്കും. ഈ സാഹചര്യത്തില്‍ സമയപരിധി കഴിഞ്ഞശേഷമായിരിക്കും കോടതി ഹര്‍ജികള്‍ പരിഗണിക്കുക.
ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് കഴിഞ്ഞ മാസം പുറത്തുവന്നത്. അതുകൊണ്ടുതന്നെ വിധിയില്‍ കാര്യമായ മാറ്റമുണ്ടാകാനും സാധ്യത കുറവാണ്.
from mangalam.com https://ift.tt/2Pp5UJL
via IFTTT
No comments:
Post a Comment