തിരുച്ചിറപ്പള്ളി: യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം നടന്നത്. കാട്ടൂര്‍ സ്വദേശിനി ജസീന്ത ജോസ്ബിന്‍(26) ആണ് കൊലചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഡി ശങ്കര്‍ സഗായരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. ഇന്‍ഷുറന്‍സ് ഏജന്റായി ജോലി നോക്കി വരികയായിരുന്നു സഗായരാജ്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമാണ് ഇയാള്‍ ജോലിക്ക് പോയിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ആരോപിച്ച് ജെസീന്ത നിരന്തരം വഴക്കിട്ടിരുന്നു.
ഇതിനിടെ ജസീന്തയറിയാതെ സഗായരാജ് സ്വര്‍ണം പണയം വെച്ചു. ഇത് ജസീന്ത അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായിരുന്നു. രണ്ടുമാസം മുന്‍പ് ഭര്‍ത്താവുമായി പിണങ്ങി ജസീന്ത തഞ്ചാവൂര്‍ തിരുകാട്ടുപള്ളിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 30ന് സഗായരാജും രക്ഷിതാക്കളും അവിടെയെത്തി ജസീന്തയെ തിരികെ കൊണ്ടുവന്നു.
ശനിയാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ലൈംഗികബന്ധത്തിന് ഭര്‍ത്താവ് സമീപിച്ചപ്പോള്‍ ജസീന്ത സമ്മതിച്ചില്ല. തുടര്‍ന്നാണ് കുപിതനായ സഗായരാജ് ഭാര്യയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ജസീന്ത ഉറങ്ങി കഴിഞ്ഞ ശേഷം സഗായരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശേഷം വടിവാള്‍ ഉപയോഗിച്ച് സഗായരാജ് ജസീന്തയുടെ തലയറുത്തുമാറ്റി.
രാവിലെ മകനെയും മരുമകളെയും പുറത്ത് കാണാതിരുന്നതോടെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മാതാപിതാക്കളും സഹോദരിയും എത്തി മുട്ടിവിളിക്കുകയായിരുന്നു. വാതില്‍തുറന്ന സഗായരാജിന്റെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെ ഇവര്‍ അകത്തെത്തി നോക്കിയപ്പോഴാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്.
from mangalam.com https://ift.tt/2IJRLnO
via IFTTT
No comments:
Post a Comment