സഹോദരിയുമായി മൊബൈല്‍ ഫോണിനായി വഴക്കിട്ടു; ഒടുവില്‍ പതിനേഴുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

സഹോദരിയുമായി മൊബൈല്‍ ഫോണിനായി വഴക്കിട്ടു; ഒടുവില്‍ പതിനേഴുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു. സഹോദരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം സ്വയം വെടിയുതിര്‍ത്താണ് കൗമാരക്കാരന്‍ മരിച്ചത്. ഡല്‍ഹിയിലെ ദ്വാരകയിലെ ബിന്ദാപ്പൂര്‍ സ്വദേശി ഗുല്‍ഷനാണ് ജീവനൊടുക്കിയത്.

ഞായറാഴ്ച വെളുപ്പിനെ 6.18 നായിരുന്നു സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരിയുമായി ശനിയാഴ്ച രാത്രി മൊബൈലിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഗുല്‍ഷന്‍ ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഗുല്‍ഷന്‍ പിന്നീട് വീട്ടിലേക്ക് തിരികെ എത്തുന്നത്. വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് ഗുല്‍ഷനെ വീട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ മനംനൊന്ത് ഗുല്‍ഷന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.



from mangalam.com https://ift.tt/2OF8E8D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages