മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ വാതിൽക്കൽനിന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് വീണ പെൺകുട്ടി സഹയാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ കാരണം രക്ഷപ്പെട്ടു. അടുത്തുണ്ടായിരുന്ന യാത്രക്കാരൻ പെൺകുട്ടിയുടെ ടീ ഷർട്ടിൽ പിടിച്ചുയർത്തിയാണ് രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ വീഴ്ചയും രക്ഷപ്പെടലും അടങ്ങിയ വീഡിയോ മണിക്കൂറുകൾക്കകം തന്നെ വൈറലായി. പതിനേഴുകാരിയായ പെൺകുട്ടി മുംബൈയിലെ താനെയ്ക്കു സമീപത്തെദിവ സ്വദേശിയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കല്ല്യാണിലേക്കുള്ളയാത്രക്കിടെയായിരുന്നു അപകടം. വീണ പെൺകുട്ടിയെ കൂടെയുള്ള യാത്രക്കാരൻ പിടിച്ചതു കൊണ്ട് ട്രാക്കിൽ വീണില്ല. തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിൻ ആ സമയം കടന്നു പോകുന്നുണ്ടായിരുന്നു. മറ്റു യാത്രക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ വേഗം തന്നെ മുകളിലേക്കുയർത്താനായതു കൊണ്ട് പെൺകുട്ടി അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോ കണ്ട് റെയിൽവേ പോലീസ് ചൊവ്വാഴ്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് താഴേക്കു വീണതെന്ന് പെൺകുട്ടി പോലീസിനെ അറിയിച്ചു. ട്രെയിനിൽ തിരക്കില്ലാതിരുന്നിട്ടും വാതിലിനരികിൽ നിന്നതു കൊണ്ടാണ് അപകടമുണ്ടായതെന്ന് സഹയാത്രക്കാർ പെൺകുട്ടിയെ കുറ്റപ്പെടുത്തി. ട്രെയിനിലെ വാതിൽക്കൽനിന്ന് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. To all the people traveling by Mumbai local trains, be careful while you stand on the footpath. pic.twitter.com/qkDthV1CEJ — Ninja with 4 As (@SecretNinjaaaa) 3 October 2018
from mathrubhumi.latestnews.rssfeed https://ift.tt/2O0ybtj
via
IFTTT
No comments:
Post a Comment