താനൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

താനൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

താനൂർ: താനൂർ ഒഴൂരിൽ ഗൃഹനാഥനെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഓമച്ചപ്പുഴയിൽ ടി.സവാദാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. മുഖത്ത് രക്തം വീണപ്പോൾ ഉറക്കമുണർന്ന മകനാണ് സവാദ് കൊല്ലപ്പെട്ട വിവരം ആദ്യം അറിഞ്ഞത്.ഒരാൾ ഓടി മറയുന്നത് കണ്ടുവെന്നാണ് മകൻ പറയുന്നത്. തലക്കടിയേറ്റാണ് സവാദ് കൊല്ലപ്പെട്ടതെന്നും കഴുത്തിന് വെട്ടേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വീടിന്റെ കൊലായിലായിരുന്നു ഇവർ കിടന്നുറങ്ങിയിരുന്നത്. മത്സ്യത്തൊഴിലാളിയാണ് മരിച്ച സവാദ്. വാടക ക്വാട്ടേഴ്സിലാണ് സവാദും കുടുംബവും താമസിച്ചിരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിലോ മറ്റു പൊതുപ്രവർത്തന മേഖലകളിലോ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളല്ല ഇയാൾ. മറ്റെന്തെങ്കിലും വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമാകാമെന്നാണ് പോലീസ് കരുതുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2O0k9b0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages