കോഴിക്കോട്: സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിൻ മലയാളത്തിലേക്കും. നടൻ മുകേഷിനെതിരെ ആരോപണവുമായി ചലച്ചിത്ര മേഖലയിലെസാങ്കേതിക പ്രവർത്തക ടെസ്സ്ജോസഫ്രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തൽ. ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിനിടെ 19 വർഷം മുൻപാണ് സംഭവം നടന്നതെന്ന് ടെസ്സ് വെളിപ്പെടുത്തി. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരൻ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു എന്നും ടെസ്സ് വെളിപ്പെടുത്തുന്നു. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന്തന്നെ രക്ഷപ്പെടുത്തിപറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. പുരുഷന്മാരുടെ ക്രൂവിൽ താൻ മാത്രമായിരുന്നു ഏക പെൺ സാങ്കേതിക പ്രവർത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു. mee too campaign allegation against actor mukesh
from mathrubhumi.latestnews.rssfeed https://ift.tt/2CyfzuD
via
IFTTT
No comments:
Post a Comment