മീ ടുവില്‍ കുടുങ്ങി കേന്ദ്രമന്ത്രി: മാധ്യമപ്രവര്‍ത്തകയുടെ ആരോപണം എം.ജെ അക്ബറിനെതിരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

മീ ടുവില്‍ കുടുങ്ങി കേന്ദ്രമന്ത്രി: മാധ്യമപ്രവര്‍ത്തകയുടെ ആരോപണം എം.ജെ അക്ബറിനെതിരെ

ന്യൂഡൽഹി:സിനിമ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയമീ ടു ക്യാമ്പയിൻ മാധ്യമമേഖലയിലേക്കും കടന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖർ വിവാദത്തെ തുടർന്ന് രാജിവെക്കുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്തു കഴിഞ്ഞു. ഈ പരമ്പരയിൽ ഏറ്റവും ഒടുവിലായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത് പ്രമുഖ മാധ്യമപ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനെതിരെയാണ്. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ്ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റർ കൂടിയായ എം.കെഅക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഒരു വർഷം മുമ്പ് വോഗ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനപ്രസിദ്ധീകരിച്ചുകൊണ്ടാണാണ് പ്രിയ രമണി വെളിപ്പെടുത്തൽ നടത്തിയത്. അന്ന് എഴുതിയ കുറിപ്പിൽ എം.ജെ അക്ബറിന്റെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽഎം.ജെ അക്ബർ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ ആ കുറിപ്പിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം ഒന്നും ചെയ്തില്ല. ഒരുപാട് സ്ത്രീകൾക്ക് വളരെ മോശം കഥകൾ പറയാനുണ്ടാകും, അത് അവർ തന്നെ വെളിപ്പെടുത്തട്ടെ എന്ന കുറിപ്പിനൊപ്പമാണ്ഒരു വർഷം മുമ്പ് വോഗിൽ ലൈംഗിക അതിക്രമത്തെക്കുറിച്ച് പേര് പരാമർശിക്കാതെ എഴുതിയ കുറിപ്പിന്റെ ലിങ്കും പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗിൽ ഒരുവർഷം മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പിൽ നിന്ന് എനിക്ക് 23 ഉം നിങ്ങൾക്ക് 43 വയസ്സും പ്രായമാണ്. നിങ്ങൾ എന്റെ പ്രഫഷണൽ ഹീറോകളിൽ ഒരാളായിരുന്നു. ഇന്ത്യൻ ജേർണലിസത്തെ അടിമുടി മാറ്റിയത് നിങ്ങളാണെന്ന് എല്ലാവരും പറഞ്ഞു. നിങ്ങളുടെ ടീമിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങൾ പതിവായി താമസിക്കാറുള്ള ദക്ഷിണ മുംബൈയിലെ ഹോട്ടലിൽ ഇന്റർവ്യൂവിനായി എത്താൻ പറഞ്ഞു. അപ്പോൾ സമയം രാത്രി ഏഴ് മണി. ആ സമയം എനിക്ക് പ്രശ്നമായിരുന്നില്ല. നിങ്ങൾ തിരക്കുള്ള എഡിറ്ററാണെന്ന് എനിക്ക് അറിയാമായിരുന്നു. ലോബിയിലെത്തിയപ്പോൾ നിങ്ങളെ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. അകത്തേക്ക് വരാൻ നിങ്ങൾ പറഞ്ഞു. വേണ്ട ഞാൻ ലോബിയിൽ കാത്തിരിക്കാം ഞരമ്പുരോഗി എന്ന് പറയാനുള്ള ധൈര്യം അന്ന് എനിക്കുണ്ടായില്ല. മുറിയിലെത്തിയപ്പോൾ നിങ്ങൾ എനിക്ക് മദ്യം ഓഫർ ചെയ്തു. ഞാൻ വിസമ്മതിച്ചു, നിങ്ങൾ വോഡ്ക കഴിച്ചു. തുടർന്ന് ഒരു ചെറിയ മേശയിൽ നമ്മൾ ഇരുന്നു. നിങ്ങൾ പഴയ ഹിന്ദി ഗാനങ്ങൾ പാടി. ചേർന്നിരിക്കാൻ ആവശ്യപ്പെട്ടു. ഒരുതരത്തിൽ അവിടെ നിന്ന് ഞാൻ രക്ഷപെട്ടു. അതിന് ശേഷം ജേർണലിസ്റ്റായി നിങ്ങൾ എന്നെ തിരഞ്ഞെടുത്തു, കുറേമാസക്കാലം നിങ്ങളുടെ കീഴിൽ ജോലി ചെയ്തു. നിങ്ങൾക്കൊപ്പം ഒരു മുറിയിൽ ഒറ്റയ്ക്ക് ഒരിക്കലും ഇരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. I began this piece with my MJ Akbar story. Never named him because he didn't “do” anything. Lots of women have worse stories about this predator—maybe they'll share. #ulti https://t.co/5jVU5WHHo7 — Priya Ramani (@priyaramani) October 8, 2018 ലോകം മാറി നിങ്ങൾക്ക് ഒരുമാറ്റവും ഉണ്ടായില്ല. അശ്ലീല സന്ദേശങ്ങൾ ഓരോ പുതിയ ബാച്ചിലെ കുട്ടികൾക്കും നിങ്ങൾ അയച്ചുകൊണ്ടേയിരുന്നു, അശ്ലീല സംഭാഷണങ്ങളിലും, സന്ദേശങ്ങൾ അയക്കുന്നതിലും നിങ്ങൾ വിരുതനാണല്ലോ, നിങ്ങൾക്കെതിരെ സംസാരിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും, അത് യുവതികളായ പുതിയ കുട്ടികൾക്ക് താങ്ങാനാകില്ല. സ്യൂട്ടിനുള്ളിലെ രാക്ഷസന് നേർക്ക് വിരൽ ചൂണ്ടാൻ തന്റേടമുള്ള സ്ത്രീകളുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.. ഒരുനാൾ നിങ്ങളെ പിടികൂടുംഎന്ന് പറഞ്ഞാണ്കുറിപ്പ് നിർത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2OIufNv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages