ഗവര്‍ണര്‍ക്കെതിരെ ലേഖനം: നക്കീരന്‍ ഗോപാൽ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ഗവര്‍ണര്‍ക്കെതിരെ ലേഖനം: നക്കീരന്‍ ഗോപാൽ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാലിലാൽ പുരോഹിതിനെതിരെ അപകീർത്തികരമായ ലേഖനമെഴുതിയെന്ന കേസിൽ തമിഴ് ആഴ്ചപ്പതിപ്പായ നക്കീരന്റെ എഡിറ്റർ നക്കീരൻ ഗോപാലനെ അറസ്റ്റ് ചെയ്തു. പൂണെയ്ക്ക് പോകാനായി എത്തിയ ഗോപാലനെ വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സർവകലാശാല അധികൃതർക്കു വഴങ്ങിക്കൊടുക്കാൻ പെൺകുട്ടികളെ അധ്യാപികയായ നിർമലാദേവി പ്രേരിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ലേഖനമാണ് ഗോപാലനെ കുടുക്കിയത്. ഗവർണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് നിർമലാദേവി പറഞ്ഞിട്ടുണ്ടെന്നും ഗവർണറെ ചോദ്യം ചെയ്യണമെന്നും നക്കീരൻ ലേഖനത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഗവർണറുടെ പരാതിയെത്തുടർന്നാണ് ഗോപാലനെതിരെ പോലീസ് കേസെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2C5bn4v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages