ബി ജെ പി ലോങ് മാര്‍ച്ച് നടത്തേണ്ടത് പാര്‍ലമെന്റിലേക്കെന്ന് കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ബി ജെ പി ലോങ് മാര്‍ച്ച് നടത്തേണ്ടത് പാര്‍ലമെന്റിലേക്കെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബി ജെ പി ലോങ് മാർച്ച് നടത്തേണ്ടത് പാർലമെന്റിലേക്കാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രത്യക്ഷ സമരത്തിനില്ലെന്ന കോൺഗ്രസ് നിലപാട് നല്ലതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സ്ത്രീപ്രവേശന വിഷയത്തിൽ നിയമനിർമാണം നടത്തേണ്ടത് കേന്ദ്രസർക്കാരാണ്, പാർലമെന്റാണ്. ബി ജെ പി ലോങ് മാർച്ച് നടത്തേണ്ടത് പാർലമെന്റിലേക്കാണ്- അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഡി എ ഒക്ടോബർ പത്തിന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഉത്കണ്ഠയും വിഷമവും പ്രയാസവുമുള്ള ഭക്തജനങ്ങളുണ്ട്. എന്നാൽ അവരുടെ മറപിടിച്ച് സാമൂഹികവിരുദ്ധരും ക്രിമിനലുകളും ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. ബോധപൂർവമാണ് അവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനാണ് അവരുടെ ശ്രമം. ഇത് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മൂന്നു ക്ഷേത്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽനിന്ന് ഇതാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഒരുകാരണവശാലും അത്തരം അക്രമങ്ങളെ അംഗീകരിക്കുകയില്ല. വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികമാണ്. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കാര്യങ്ങൾ മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുള്ളതാണെന്നും കടകംപള്ളി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെയും ബി ജെ പിയുടെയും ലക്ഷ്യം. പ്രഖ്യാപിത നയങ്ങളിൽനിന്ന് അവർ പിന്നോട്ടു പോയതെന്തു കൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്തരാണെന്ന വ്യാജേന അമ്പലങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടാൻ സാമൂഹികവിരുദ്ധ ശക്തികളെ അനുവദിക്കില്ലെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയിലെ സുപ്രീം കോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിന്, വിധി നടപ്പാക്കുമെന്ന ഉത്തരമാണ് സർക്കാരിന് നൽകാൻ സാധിക്കുകയുള്ളു. അങ്ങനെ പറഞ്ഞതിന്റെ മറപിടിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അതുവരെയുണ്ടായിരുന്ന നിലപാടുകൾ മാറ്റിയവരെ അനുകൂലിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. content highlights:BJP should march towards parliament says kadakampalli surendran over sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2Ny8smW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages