കോട്ടയം: വിശ്വത്തോളമുയരുന്ന ശബരിമലയെ തകർക്കാനാണ് സ്റ്റാലിൻ ആരാധകനായ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. 1956 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എ.കെ.ജി ഉൾപ്പടെയുള്ളവർ ഇതിന് ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരൻപിള്ള പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ആര് മുന്നോട്ട് വന്നാലും അവരുടെ കൂടെ നിൽക്കും. ശബരിമലയിൽ പ്രത്യേകതകളൊന്നുമില്ല എന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല ആര് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ല. കോടതി വിധി വിശ്വാസത്തിൽ ഇടപെട്ടാൽ അംഗീകരിക്കാനാവില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാൻ കോടതി തയ്യാറായില്ല. ഈ വിഷയത്തിൽ കേന്ദ്രമല്ല കേരളമാണ് തീരുമാനം എടുക്കേണ്ടത്. മറിച്ചുള്ള വാദം തെറ്റാണ്. ശബരിമല മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മറ്റ് ഉദാഹരണങ്ങൾ വെച്ച് ശബരിമലയെ വിലയിരുത്താനാകില്ല. സത്യവാങ്മൂലം കൊടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാരുകൾ മാറുന്നതിനനുസരിച്ച് വിശ്വാസങ്ങൾ മാറ്റാൻ കഴിയുമോ എന്നും ശ്രീധരൻപിള്ള ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Pnz6ka
via
IFTTT
No comments:
Post a Comment