തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻധനമന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയിൽ സർക്കാർ നിയമോപദേശം തേടിയേക്കും. നിയമവകുപ്പിനോടോ എ ജിയോടോ നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. തുടരന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള ബിജു രമേശിന്റെ അപേക്ഷ സർക്കാരിന് ലഭിച്ചു. കോഴ നൽകിയ ബാർ- ഹോട്ടൽ അസോസിയേഷൻ കൂട്ടായ്മ ഭാരവാഹികളെയും പ്രതികളാക്കണമെന്നും അപേക്ഷയിൽ ബിജു രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജു രമേശിന്റെ കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ബാർ കോഴക്കേസിൽ മൂന്നാം തുടരന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ബിജു രമേശ് സർക്കാരിന് അപേക്ഷ സമർപ്പിച്ചത്. പതിമൂന്നു കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബിജു വീണ്ടും അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. വിജിലൻസ് സംഘം വിശദമായി എല്ലാക്കാര്യങ്ങളും പരിശോധിച്ചില്ല, താൻ നൽകിയ ശബ്ദരേഖയുടെ എഡിറ്റ് ചെയ്ത ഭാഗം മാത്രമാണ് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയത്. ബാറുടമകളുടെ യോഗത്തിന്റെ ഫോണിൽ റെക്കോഡ് ചെയ്ത ഭാഗവും വിജിലൻസ് പരിശോധിച്ചില്ല തുടങ്ങിയവയാണ്അപേക്ഷയിൽ ബിജു രമേശ് ഉന്നയിക്കുന്ന പ്രധാന കാര്യങ്ങൾ.പിരിച്ചെടുത്ത പണത്തിന്റെ കാര്യത്തിലും വിജിലൻസ് വ്യക്തത വരുത്തിയില്ലെന്നും ബിജു രമേശ് അപേക്ഷയിൽ പറയുന്നു. content highlights:Govt will seek legal advise on biju ramesh demand of further investigation on bar scam
from mathrubhumi.latestnews.rssfeed https://ift.tt/2PszkGU
via
IFTTT
No comments:
Post a Comment