ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായജെയ്ഷെ മുഹമ്മദ് തലവൻമസൂദ് അസർ ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലാണെന്ന് റിപ്പോർട്ടുകൾ. മരണത്തിന്റെ വക്കിലുള്ള മസൂദ് അസർ സംഘടനയുടെചുമതലകൾ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്ക്കറും അതർ ഇബ്രാഹിമുമാണ് ഇപ്പോൾ ജെയ്ഷെ മുഹമ്മദിന്റെചുമതലകൾ വഹിക്കുന്നതെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. 50കാരനായ മസൂദ് അസറിന് നട്ടെല്ലിനും വൃക്കക്കുമാണ് ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇയാളിപ്പോൾ റാവൽപ്പിണ്ടി പട്ടാള ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഒന്നര വർഷത്തിലേറെയായി ഇയാൾ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും വിവരമുണ്ട്. നേരത്തെ മസൂദ് അസറിനെആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ളഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങൾക്ക് ചൈന തടസ്സം നിന്നിരുന്നു. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളിൽ ഏറ്റവും അപകടകാരിയായാണ് മസൂദ് അസറിനെ വിലയിരുത്തപ്പെടുന്നത്. 2016 ലെ പഠാൻകോട്ട് ആക്രമണം കൂടാതെ 2001 ലെ പാർലമെന്റ് ആക്രമണം, 2005ലെ അയോധ്യ ആക്രമണംഉൾപ്പടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കും പുറകിൽ മസൂദ് അസറിന്റെ കൈകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ൽ കാണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു. അൽഖ്വയ്ദയുടെയും താലിബാന്റെയും ഐ.എസ്.ഐയുടെയും പിന്തുണയോടെയാണ് കാണ്ഡഹാർ വിമാന റാഞ്ചൽ നടന്നതെന്നാണ് കരുതപ്പെടുന്നത്. അസറിന്റെ സഹോദരനായ അതർ ഇബ്രാഹീമാണ് കാണ്ഡഹാർ വിമാന റാഞ്ചലിന്റെ നേത്യത്വം വഹിച്ചതെന്നും കരുതപ്പെടുന്നു. അസറും അതറും ഉൾപ്പടെയുള്ള ജെയ്ഷെ മുഹമ്മദ് നേതാക്കന്മാർക്ക് പാകിസ്താൻ ഭരണാധികാരികളുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. content highlights:JeM chief Masood Azhar bed-ridden for months


from mathrubhumi.latestnews.rssfeed https://ift.tt/2ybDX1a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages