ന്യൂഡൽഹി: 2018ൽ ഇന്ത്യ 7.3 ശതമാനം വളർച്ച കൈവരിച്ചേക്കുമെന്ന് ഐ എം എഫ്. ഏറ്റവും പുതിയ വേൾഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോർട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ 2019ൽ ഇന്ത്യ 7.4 ശതമാനം വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു. 2017 സാമ്പത്തിക വർഷത്തിൽ 6.7 ശതമാനം വളർച്ചയാണ് രാജ്യത്തിന് കൈവരിക്കാൻ സാധിച്ചിരുന്നത്. നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും ആഘാതങ്ങളെ ഇന്ത്യ അതിജീവിച്ചതിന്റെ സൂചനയാണ് ഈ പ്രതീക്ഷിത വളർച്ചാ നിരക്ക് നൽകുന്നതെന്നും ഐ എം എഫ് വിലയിരുത്തി. ഇന്ത്യയുടെ വളർച്ചാ നിരക്കിനെ കുറിച്ചുള്ള ഐ എം എഫിന്റെ വിലയിരുത്തൽ ശരിയാവുകയാണെങ്കിൽ, അതിവേഗം വളരുന്ന സാമ്പത്തികശക്തിയെന്ന വിശേഷണം ഇന്ത്യക്ക് തിരികെ ലഭിക്കും. 2017ലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ചൈനയായിരുന്നു. ചൈനയ്ക്ക് 2018ൽ 6.6 ശതമാനവും 2019ൽ 6.2 ശതമാനവും വളർച്ചാനിരക്കാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 6.9 ശതമാനം വളർച്ചയായിരുന്നു 2017ൽ ചൈന കൈവരിച്ചത്. content highlights:imf projects Indias growth at 7.3% in 2018
from mathrubhumi.latestnews.rssfeed https://ift.tt/2C1pNCJ
via
IFTTT
No comments:
Post a Comment