ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനപ്പരിശോധന ഹർജികൾ സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കില്ല. ദേശീയ അയ്യപ്പ ഭക്ത സംഘം സമർപ്പിച്ച പുനപ്പരിശോധന ഹർജിയാണ് അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് വ്യക്തമാക്കിയത്. ഹർജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും ലക്ഷക്കണക്കിന് ആളുകളാണ് ഈ വിധിക്കെതിരെ തെരുവിൽ ഇറങ്ങുന്നതെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വിശദാംശങ്ങൾ കേൾക്കാൻ തയ്യാറാകാതിരുന്ന കോടതി ഈ വിഷയം മറ്റ് പുനപ്പരിശോധന ഹർജികൾക്കൊപ്പം ലിസ്റ്റ് ചെയ്യുകയും അതിന്റെ മുറപ്രകാരം പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ 12ാംതിയ്യതി കോടതിക്ക് പൂജ അവധി തുടങ്ങുന്നതിനാൽ ഹർജി പരിഗണിക്കുന്നത് വൈകുമെന്നും ശബരിമലയിൽ ചടങ്ങുകൾ തുടങ്ങുന്ന സമയം അടുത്തതിനാൽ ഹർജിയുടെ അടിയന്തിര സ്വഭാവം മനസ്സിലാക്കണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അത്തരം വിഷയങ്ങൾ പരിഗണിക്കാൻ കോടതി തയ്യാറായില്ല. വിഷയത്തിൽ ഇന്നും വരും ദിവസങ്ങളിലും കൂടുതൽ പുനപ്പരിശോധന ഹർജികൾ എത്തുമെന്നാണ് അറിയുന്നത്. വിവിധ അയ്യപ്പ സംഘങ്ങൾക്ക് പുറമെ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ സംഘടനയും പുനപ്പരിശോധന ഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2zZ9rsT
via
IFTTT
No comments:
Post a Comment