തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന രാഹുല്‍ ഗാന്ധിയുമായി രാഹുല്‍ ഈശ്വറിനെ താരതമ്യം ചെയ്തതിന് വിടി ബല്‍റാമിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് തൃത്താല എംഎല്‍എ വിടി ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല, എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്,, രാഹുല്‍ ഈശ്വറിനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ എങ്ങനെ താരതമ്യം ചെയ്യുമെന്ന് മുല്ലപ്പള്ളി ചോദിച്ചു. വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടാണ് കോണ്‍ഗ്രസ് ആദ്യം മുതലെ സ്വീകരിച്ചു വന്നത്. രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തത് ശരിയായില്ലെന്നും അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാകില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ രാഹുല്‍ ഗാന്ധി പറഞ്ഞത് എഐസിസിയുടെ മുന്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
from mangalam.com https://ift.tt/2zhyiqg
via IFTTT
No comments:
Post a Comment