ഇസ്ലാമാബാദ്: മതനിന്ദ കുറ്റത്തിന് വധശിക്ഷ കാത്തുകിടന് ക്രിസ്ത്യന്‍ യുവതിക്ക് രക്ഷയുമായി പാകിസ്താന്‍ സുപ്രീം കോടതി. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ കോടതി, യുവതി അസിയ ബീബിയെ കുറ്റവിമുക്തയാക്കി. പാകിസ്താനില്‍ നിന്നുള്ള ഡോണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുവതിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ 2014ല്‍ ലഹോര്‍ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ 2015ല്‍ യുവതി സമര്‍പ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റീസ് സാദിഖ് നിസാര്‍ ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ റദ്ദാക്കുകയാണെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിധി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അവസാന ആശ്രയമെന്ന നിലയിലാണ് അസിയ ബീബി സുപ്രീം കോടതിയെസ മീപിച്ചത്. വിധി വരുന്നത് പ്രമാണിച്ച് ഇസ്ലാമാബാദില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി പരിസരവും ജഡ്ജിമാരുടെ വസതികളും അടക്ം പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്ന. ജഡ്ജിമാരുടെ സുരക്ഷ പാകിസ്താന്‍ റേഞ്ചേഴ്‌സ് സേനയ്ക്കാണ് നല്‍കിയിരുന്നത്.
പ്രവചക നിന്ദ നടത്തിയെന്ന കുറ്റം ചുമത്തി പാകിസ്താന്‍ പീനല്‍ കോഡിലെ 295-സി സെക്ഷന്‍ പ്രകാരമാണ് അസിയ ബീബി വിചാരണ നേരിട്ടത്. വധശിക്ഷ നല്‍കാവുന്ന ഗുരുതര കുറ്റമാണിത് 2009 ജൂണ്‍ 14ന് മൂന്ന് മുസ്ലീം സ്ത്രീകളുമായി ഉണ്ടായ തര്‍ക്കത്തിനിടെ, അസിയ ബീബി പ്രവാചകനെ കറിച്ച് അപകീര്‍ത്തികരവും നിന്ദ്യവുമായ വാക്കുകള്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരു പുരോഹിതന്റെ മുന്നില്‍നിന്നാണ് യുവതി ആക്ഷേപം നടത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ അസിയ ബീബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ശക്തമായ തെളിവുകള്‍ വേണമെന്നാണ് രാജ്യത്തിന്റെ നിയവും മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/2ABSFQR
via IFTTT
No comments:
Post a Comment