തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാർ പങ്കെടുക്കാത്തത് സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാതിരുന്നത് മതിയായ കാരണങ്ങൾകൊണ്ടാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ചില രാഷ്ട്രീയ മലക്കം മറിച്ചിലുകൾ നടക്കുന്ന സമയമാണെന്നാണ് അവർ പറഞ്ഞത്. അതിനാൽ ബന്ധപ്പെട്ട മന്ത്രിക്ക് അവിടെനിന്ന് മാറിനിൽക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. അതേപോലെ കർണാടകയിൽ നിന്ന് വരേണ്ട മന്ത്രിയുടെ സ്ഥലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനാലാണ് കർണാടകയിൽ നിന്ന് ദേവസ്വം മന്ത്രി എത്താതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പെരമാറ്റ ചട്ടം നിലനിൽക്കുകയാണെന്നും അതാണ് മന്ത്രിക്ക് വരാൻ സാധിക്കാതെ പോയത് അതുകൊണ്ടാണെന്നും അറിയിച്ചിട്ടുണ്ട്. അവിടെനിന്ന് പ്രിൻസിപ്പൽ സെക്രട്ടറി വരാനിരുന്നതാണ്. എന്നാൽ അദ്ദേഹം സ്ഥാനമൊഴിയുന്ന ദിനം ഇന്നായതിനാൽ അദ്ദേഹത്തിനുമെത്താൻ സാധിച്ചില്ലെന്നും കടകംപള്ളി പറഞ്ഞു. പുതുച്ചേരിയിൽ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിനേത്തുടർന്നാണ് അവിടെനിന്ന് മന്ത്രി എത്താതിരുന്നത്. ആന്ധ്രയിൽ ഇന്ന് വലിയാരു രാഷ്ട്രീയ റാലി നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കേണ്ടതിനെതുടർന്നാണ് ആന്ധ്രയിൽ നിന്ന് മന്ത്രിയെത്താതിരുന്നത്. മന്ത്രിമാർ വിട്ടുനിൽക്കുന്നു എന്ന വാർത്തകൾക്ക് യാതാരു അടിസ്ഥാനവുമില്ല. രാഷ്ട്രീയകാരണങ്ങളാലാണ് അവർ എത്താത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് എല്ലാവർക്കും അറിയിപ്പ് നൽകിയിരുന്നതെന്നും കടകംപള്ളി വ്യക്തമാക്കി. മാത്രമല്ല യോഗം തീരുന്നതുമുമ്പ് ഇറങ്ങിപ്പോയ ഉദ്യോഗസ്ഥരെപ്പറ്റി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Q2Us6G
via
IFTTT
No comments:
Post a Comment