മൂന്ന് സംസ്ഥാനങ്ങളില്‍ കുരുന്നുകള്‍ക്ക് അണുബാധയുള്ള പോളിയോ വാക്‌സിന്‍ നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മൂന്ന് സംസ്ഥാനങ്ങളില്‍ കുരുന്നുകള്‍ക്ക് അണുബാധയുള്ള പോളിയോ വാക്‌സിന്‍ നല്‍കി

ന്യൂഡൽഹി: തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ ചില കുപ്പികളിൽ ടൈപ്പ്-2 പോളിയോ വൈറസ് കലർന്നിരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബയോമെഡ് (Biomed Pvt Ltd) മരുന്നു കമ്പനി തയ്യാറാക്കിയ കുപ്പികളിലാണ് പോളിയോ വൈറസുകൾ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും വൈറസ് കലർന്ന പോളിയോ നൽകിയ കുട്ടികളെ കണ്ടെത്തി നിരീക്ഷണമേർപ്പെടുത്താൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം സംഭവത്തേക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പോളിയോ നൽകിയ കുട്ടികളിൽ എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കാണാനുണ്ടോ എന്നത് പ്രത്യേക സമിതി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ടൈപ്പ്-2 പോളിയോ വൈറസ് കലർന്ന 50,000 മരുന്നുകുപ്പികൾ ഇതുവരെ കണ്ടെത്തിയതായും ഇനിയും ഒരു ലക്ഷം കുപ്പികളിൽ വൈറസ് കലർന്നതായി സംശയിക്കുന്നതായും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബയോമെഡ് മാനേജിങ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സർക്കാരിന്റെ രോഗപ്രതിരോധ പദ്ധതികളിൽ പോളിയോ വാക്സിൻ വിതരണം ചെയ്തുവരുന്ന കമ്പനിയാണ് ബയോമെഡ്. ബയോമെഡ് തയ്യാറാക്കിയ വാക്സിനുകൾ പിൻവലിക്കാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആഗോള തലത്തിൽ നിർമാർജനം ചെയ്യപ്പെട്ട വൈറസാണ് ടൈപ്പ്-2 പോളിയോ. ഇന്ത്യ പോളിയോ വിമുക്തമായതായി 2016 മാർച്ചിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. Content Highlights:Contaminated Polio Vaccines Given to Kids in Telangana, Maharashtra and UP


from mathrubhumi.latestnews.rssfeed https://ift.tt/2zLDWT6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages