ബ്രൂവറി: വിഎസിന്റെ ആശങ്ക ശരിയെന്ന് എ.കെ.ബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ബ്രൂവറി: വിഎസിന്റെ ആശങ്ക ശരിയെന്ന് എ.കെ.ബാലന്‍

കണ്ണൂർ: ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വി.എസിന്റെ ആശങ്ക ശരിയെന്ന് മന്ത്രി എ.കെ.ബാലൻ. ജലലഭ്യത കൂടി പരിശോധിച്ച ശേഷമേ ലൈസൻസ് നൽകൂ. ബ്രൂവറി അനുവദിച്ചതിൽ സർക്കാർ നയത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നയം മാറ്റണമെങ്കിൽ ചട്ടവും മാറ്റണം. നിലവിൽ ഞങ്ങളും യുഡിഎഫും മാറ്റിയിട്ടില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ എക്സിക്യുട്ടീവ് ഓർഡർ കൊടുക്കാൻ സാധിക്കും. അതിന് യാതൊരു തടസ്സവുമില്ല. അതേ സമയം സംസ്ഥാനത്ത് കൂടുതൽ ഡിസ്റ്റിലറികൾ വേണമെന്നും ബാലൻ പറഞ്ഞു. പുറത്തുനിന്ന് കൊണ്ടുവരുന്നതിനേക്കാൾ നല്ലത് കേരളത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. ഡിസ്റ്റലറി അനുവദിക്കുന്നതിന് ഇനിയും നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വിദഗ്ദ്ധനാണ്. ഏതെങ്കിലും രൂപത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം ഇതിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2NcKYDK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages