ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം; ബിജെപി മാറി നില്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം; ബിജെപി മാറി നില്‍ക്കുന്നു

കൊച്ചി:ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തി.രാഹുൽ ഈശ്വർ, പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് തലസ്ഥാനത്തെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൊച്ചി വൈറ്റിലയിൽ അന്തരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രതിഷേധം. ശബരിമലയിൽ ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. അതേ സമയം ബിജെപി ഈ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്ത് നിയമസഭയ്ക്കടുത്ത ഹനുമാൻ കോവിലിന് സമീപമാണ് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രാർഥന യജ്ഞം എന്ന രീതിയിലാണ് സമരം. സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിൽ വൈകീട്ട് മൂന്ന് പന്തളത്ത് നാമജപ ഘോഷയാത്ര നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2IwdVJT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages