ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളിൽ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്റ്റുകൾ നടന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. എറണാകുളം റൂറലിൽ75 പേർ, തൃപ്പൂണിത്തുറയിൽ51 പേർ എന്നിങ്ങനെയാണ്അറസ്റ്റ് നടന്നിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്. വഴിതടയൽ, അക്രമ സംഭവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. സംസ്ഥാന ഹർത്താലിൽ വിവിധയിടങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. സംഘംചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ, കെഎസ്ആർടിസി ബസുകൾ നശിപ്പിക്കൽ, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങൾ നശിപ്പിക്കൽ, വനിതാ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ആക്രമിക്കൽ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/2z0bsDs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages