ന്യൂഡൽഹി: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സി.ബി.ഐ ഡയറക്ടർ അലോക് വർമയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് നാലു പേരെ സംശയകരമായ സാഹചര്യത്തിൽ പിടികൂടി. അലോക് വർമയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ന് പുലർച്ചെ നാലു മണിയോടെഇവരെ പിടികൂടിയത്. അതീവ സുരക്ഷാ മേഖലയായ അക്ബർ റോഡിലെ വർമയുടെ വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ഇവർ. വർമയെ നിരീക്ഷിക്കാനായി എത്തിയ ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ചോദ്യം ചെയ്ത് വരുന്നു. ഇവരിൽ നിന്ന് ഐ.ഡി കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.സർക്കാരിന് അനഭിമതനായ വർമയെ നിരീക്ഷിക്കാൻ സർക്കാർ ഐ.ബിയെ നിയോഗിക്കുന്നുവെന്നാണ് ആരോപണം. പിടിയിലായവരെ ഡൽഹി പോലീസിന് കൈമാറി. പരസ്പരം അഴിമതി ആരോപണങ്ങളുന്നയിച്ച ഡയറക്ടർ അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും കഴിഞ്ഞ അർധരാത്രിയാണ് ചുമതലകളിൽനിന്ന് നീക്കിയത്. ഗുജറാത്ത് കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താന പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സ്പെഷ്യൽ ഡയറക്ടറായി നിയമിച്ചപ്പോൾമുതൽ അലോക് വർമയും അസ്താനയും ശീതസമരത്തിലായിരുന്നു. അസ്താനയുടെ നിയമനത്തെ കേന്ദ്ര വിജിലൻസ് കമ്മിഷനിൽ വർമ എതിർത്തു. അഗസ്തവെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി രാഷ്ട്രീയപ്രാധാന്യമുള്ള പ്രധാന കേസുകൾ അസ്താനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. #WATCH: Earlier visuals of two of the four people (who were seen outside the residence of #AlokVerma) being taken for questioning. #CBI #Delhi pic.twitter.com/2KnqNfrnH0 — ANI (@ANI) October 25, 2018 Read InDepth:അർധരാത്രി സിബിഐയിൽ അഴിച്ചുപണി, തലവന്മാർ പടിക്ക് പുറത്ത്; നേരറിയാൻ ജനങ്ങളും
from mathrubhumi.latestnews.rssfeed https://ift.tt/2Sfxlr2
via
IFTTT
No comments:
Post a Comment