പഞ്ചാബ് സിംഹം രഞ്ജിത് സിങ്ങിന്റെ ഭാര്യയുടെ നെക്ലേസ് ലേലത്തില്‍ വിറ്റുപോയത് 1.7 കോടി രൂപയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

പഞ്ചാബ് സിംഹം രഞ്ജിത് സിങ്ങിന്റെ ഭാര്യയുടെ നെക്ലേസ് ലേലത്തില്‍ വിറ്റുപോയത് 1.7 കോടി രൂപയ്ക്ക്

ലണ്ടൻ: മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭാര്യ മഹാറാണി ജിന്ദൻ കൗർ അണിഞ്ഞിരുന്ന നെക്ലേസ് ലേലത്തിൽ വിറ്റുപോയത് 1.7 കോടി രൂപയ്ക്ക് (187,000 പൗണ്ട്). സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങ് പഞ്ചാബ് സിംഹം എന്നാണ് അറിയപ്പെട്ടിരുന്നത്. രഞ്ജിത് സിങ്ങിന്റെ ഭാര്യമാരിൽ സതി അനുഷ്ഠിക്കാത്ത ഒരേയൊരാളായിരുന്നു ജിന്ദൻ കൗർ. മരതകവും മുത്തുകളും ചേർത്ത് നിർമ്മിച്ച നെക്ലേസാണ് ബോൻഹാംസ് ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് സെയിലിന്റെ ഭാഗമായി വൻതുകയ്ക്ക് വിറ്റുപോയത്. 80000 മുതൽ 120,000 പൗണ്ട് വരെയായിരുന്നു നെക്ലേസിന് കണക്കാക്കിയിരുന്ന മൂല്യം. ലാഹോറിൽ നിന്നുള്ള രാജകീയ അമൂല്യ വസ്തുക്കളാണ് ലേലത്തിന് വച്ചിരുന്നത്. ലേലത്തിലൂടെ ആകെ 1,818,500 പൗണ്ടിന്റെ വിറ്റുവരവ് ഉണ്ടായതായാണ് സംഘാടകർ അറിയിച്ചത്. വാശിയേറിയ ലേലമാണ് നെക്ലേസിന് വേണ്ടി ഉണ്ടായതെന്നും സംഘാടകർ പറഞ്ഞു. 1843ൽ അഞ്ചുവയസുകാരനായ മകൻ ദുൽദീപ് സിങ്ങിന് വേണ്ടി റീജന്റായി രാജ്യം ഭരിക്കവേയാണ് ജിന്ദൻ കൗറിനു നേരെ ബ്രിട്ടീഷ് ആക്രമണം ഉണ്ടായത്. ബ്രിട്ടീഷുകാരുടെ തടവറയിൽ നിന്ന് രക്ഷപെട്ട് നേപ്പാളിലേക്ക് പോയ ജിന്ദൻ കൗറിനെ അവിടുത്തെ രാജാവ് വീട്ടുതടങ്കലിലാക്കിയെന്നാണ് ചരിത്രം. അവിടെനിന്ന് രക്ഷപെട്ട് ലണ്ടനിലേക്ക് എത്തിയപ്പോഴാണ് സ്വന്തം മകനെയും തന്റെ ആഭരണശേഖരവും ജിന്ദൻ കൗറിന് തിരികെക്കിട്ടിയത്. സ്വർണനൂലാൽ ചിത്രപ്പണികൾ ചെയ്ത് വെൽവറ്റ് പിടിയോട് കൂടിയ ആവനാഴിയും ലേലത്തിൽ ഉണ്ടായിരുന്നു. ഇത് രഞ്ജിത് സിങ് 1838ൽ അദ്ദേഹത്തിന്റെ മൂത്ത മകന്റെ വിവാഹവേളയിൽ അണിഞ്ഞതാണെന്നാണ് വിവരം. content highlights:Maharani Jindan Kaur,Necklace Of Maharaja Ranjit Singhs Wife


from mathrubhumi.latestnews.rssfeed https://ift.tt/2D2SYXi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages