ലുധിയാന: ഏഴു പവന്റെ സ്വർണാഭരണം വാങ്ങിയ ദമ്പതിമാർ ജ്വല്ലറി ഉടമയ്ക്ക് നൽകിയത് നിലവിലില്ലാത്ത ബാങ്കിന്റെ കറൻസി നോട്ടുകൾ. 1.90 ലക്ഷം രൂപയുടെ വ്യാജനോട്ടുകൾ നൽകിയാണ് ഇവർ ഉടമയെ കബളിപ്പിച്ചത്. പോളിത്തീൻ കവറിലാക്കി നൽകിയ പണം ഇവർ പോയതിനു ശേഷം ജ്വല്ലറി ഉടമ ശ്യാം സുന്ദർ വർമ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. Photo Courtesy: ANI ആഭരണം വാങ്ങിയതിന്പിന്നാലെ തുക ചോദിച്ച ശേഷം ധൃതിയിൽ പണം നൽകി ഇവർ സ്ഥലം വിട്ടതായി ശ്യാം പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം എന്റർടെയ്ന്റ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ദമ്പതിമാർ എത്തിയ കാറിന് നമ്പർ പ്ലേറ്റില്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
from mathrubhumi.latestnews.rssfeed https://ift.tt/2Phej57
via
IFTTT
No comments:
Post a Comment