പന്തളം കൊട്ടാരം പ്രതിനിധികള്‍ പറയുന്നത് വിഡ്ഢിത്തം, പറയാനുള്ളത് കോടതിയില്‍ പറയണം- മന്ത്രി മണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

പന്തളം കൊട്ടാരം പ്രതിനിധികള്‍ പറയുന്നത് വിഡ്ഢിത്തം, പറയാനുള്ളത് കോടതിയില്‍ പറയണം- മന്ത്രി മണി

കൽപ്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികൾ വിഡ്ഢിത്തം പുലമ്പുകയാണെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയിൽ പോയി പറയണം. കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്പിയിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂർവിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയിൽ പറയട്ടെ. ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്. ഇവിടെ കിടന്ന് കൊഞ്ഞനംകുത്തുകയും മെക്കിട്ടുകയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ച് പന്തളം രാജ കുടുംബാഗങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


from mathrubhumi.latestnews.rssfeed https://ift.tt/2q8aZe6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages