വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി ജാക്പോട്ടായ മെഗാമില്യൺസ് ഇത്തവണ സൗത്ത് കരോലിനയിൽ വിറ്റ ലോട്ടറിക്ക്. 1.6 ബില്യൺ ഡോളറിന്റെ (ഏതാണ്ട് 11,725 കോടി രൂപ) റെക്കോർഡ് തുകയാണ് ഇത്തവണ ജാക്പോട്ട് വിജയിക്ക് ലഭിക്കുക. ആദ്യമായാണ് ഒറ്റ ലോട്ടറി ടിക്കറ്റിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.ലോട്ടറിയടിച്ച ആറ് നമ്പറുകൾ നറുക്കെടുത്താണ് ജാക്പോട്ട് തിരഞ്ഞെടുപ്പ് നടത്തിയത്. ജാക്പോട്ട് വിജയിയോട് തങ്ങളെ സമീപിക്കാനാവശ്യപ്പെട്ടുകൊണ്ട് ലോട്ടറി അധികാരികൾ ട്വീറ്റ് ചെയ്തു. ടിക്കറ്റിന് പിന്നിൽ ഒപ്പു വെച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും ട്വീറ്റിൽ പറയുന്നു. ടിക്കറ്റ് വിറ്റ ഏജന്റിന് 30,000 ഡോളർ (ഏതാണ്ട് 22 ലക്ഷം രൂപ) ലഭിക്കും. അമേരിക്കയിലെ 44 സംസ്ഥാനങ്ങളിൽ വിൽക്കുന്ന ഭാഗ്യക്കുറിയാണ് മെഗാമില്യൺസ്. കഴിഞ്ഞ വർഷത്തെ ജാക്പോട്ട് ആരും വിജയിച്ചിരുന്നില്ല.വിജയിക്ക് അധികൃതരെ സമീപിക്കാൻ ആറ് മാസത്തെ സാവകാശമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2CE1wmw
via
IFTTT
No comments:
Post a Comment