ചെന്നൈ: എംഎൽഎമാരുടെ കൂറുമാറ്റ കേസിൽ പളനിസാമി സർക്കാരിന് ആശ്വാസമായി തമിഴ്നാട് ഹൈക്കോടതിയുടെ വിധി. ടിടിവി ദിനകരൻ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്. പളനിസാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഗവർണറെ സമീപിച്ചതിനെ തുടർന്നാണ് 18 എംഎൽഎമാരെ പി. ധനപാലൻ അയോഗ്യരാക്കിയത്.വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നുസ്പീക്കറുടെ നടപടി. ഈ നടപടിക്കെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു.ഹർജി വിവിധ ബെഞ്ചുകൾ പരിഗണിക്കുകയും കഴിഞ്ഞ ജൂണിൽ രണ്ടു ജഡിജിമാർ വ്യത്യസ്ത വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാമതൊരു ജഡ്ജികൂടി കേസ് പരിഗണിക്കുകയായിരുന്നു. ഇതിന്റെ വിധിയാണ് ഇന്ന് വന്നിരിക്കുന്നത്. വിധി എം.എൽ.എ.മാർക്ക് അനുകൂലമായാൽ ഭരണപക്ഷം നിയമസഭയിൽ ന്യൂനപക്ഷമാകുന്ന സാഹചര്യം ഉണ്ടാവുകയും വിമതരുടെ അംഗസഖ്യ 25 ആയി ഉയരുകയും ചെയ്യുമായിരുന്നു. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 110 ആയി കുറയും. ഇത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാക്കുമായിരുന്നു. ഇന്ന് വിധി വരാനിരുന്ന സാഹചര്യത്തിൽ കൂറുമാറിയ 18 എംഎൽഎമാരും രണ്ട് സ്വതന്ത്ര എംഎൽഎമാരും അടക്കം 20 എംഎൽഎമാരെ കുറ്റാലത്തുള്ള റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് എൽഎൽഎമാർ മരണപ്പെട്ടത് ഉൾപ്പെടെ തമിഴ്നാട്ടിലെ 20 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. Content Highlights:disqualification case, Madras High Court, Verdict on Disqualification of AIADMK MLAs
from mathrubhumi.latestnews.rssfeed https://ift.tt/2yxjsfs
via
IFTTT
No comments:
Post a Comment