കേസ് തുടരാന്‍ താത്പര്യമുണ്ടോ: മഞ്ചേശ്വരം കേസില്‍ കെ സുരേന്ദ്രനോട് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

കേസ് തുടരാന്‍ താത്പര്യമുണ്ടോ: മഞ്ചേശ്വരം കേസില്‍ കെ സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് വ്യാഴാഴ്ച പരിഗണിച്ച ഹൈക്കോടതി കെ. സുരേന്ദ്രനോട് മഞ്ചേശ്വരം എംഎൽഎയായിരുന്ന പി.വി അബ്ദുൾറസാഖ് മരിച്ച സാഹചര്യത്തിൽ കേസ് തുടരാൻ താത്പര്യമുണ്ടോയെന്ന് എന്ന് ചോദിച്ചു. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി അറിയിക്കാമെന്ന് കെ.സുരേന്ദ്രന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് തുടരാൻ താത്പര്യമില്ലെന്ന് കെ സുരേന്ദ്രൻഅറിയിച്ചാൽമറ്റ് പരാതിക്കാർ ഉണ്ടോ എന്ന് കോടതി ആരായും. അതിന് ശേഷം ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതോട് കൂടി മാത്രമേ കോടതി നടപടി അവസാനിക്കൂ. 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായ പി.വി അബ്ദുൾ റസാഖ് വിജയിച്ചത്. വിജയം ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നു എന്ന പരാതിയുമായാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത് 67 ഓളം സാക്ഷികളെ ഇനി വിസ്തരിക്കാനുണ്ടെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. അതിനാൽ പാർട്ടി നേതാക്കന്മാരുമായി ആലോചിച്ചാകും ഇക്കാര്യത്തിൽ കോടതിയിൽ എന്ത് നിലപാട് അറിയിക്കണം എന്ന് തീരുമാനിക്കുക എന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2JehFQM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages