ട്രംപിന്റെ ഫോൺ ചൈനയും റഷ്യയും ചോർത്തുന്നതായി റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ട്രംപിന്റെ ഫോൺ ചൈനയും റഷ്യയും ചോർത്തുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: യു.എസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ ഫോൺ സംഭാഷണങ്ങൾ ചൈനയും റഷ്യയും ചോർത്തുന്നുണ്ടെന്ന്യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോൺകോളുകളാണ് ചോർത്തപ്പെടുന്നതെന്നാണ് കണ്ടെത്തൽ. രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങൾ മനസിലാക്കുന്നതിനും ട്രംപിനെ തളർത്തുന്നതിനുള്ള തന്ത്രങ്ങൾ മെനയാനും ഫോൺചോർത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. മൊബൈൽ ഫോണിന് പകരംവൈറ്റ് ഹൗസിലെ ലാൻഡ്ലൈൻ ഉപയോഗിക്കാൻ നേരത്തെ തന്നെ ട്രംപിനോട് രഹസ്യാന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹൃദസംഭാഷണങ്ങൾക്ക് മൊബൈൽ ഫോണുപയോഗിക്കുന്നത് ട്രംപിന് വിനയാകാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വാദം. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ട്രംപ് മൊബൈൽ ഉപയോഗം കുറയ്ക്കാത്തത് ഉദ്യോഗസ്ഥരർക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിനൊപ്പം രാജ്യത്തിന്റേയും സ്വകാര്യതയും സുരക്ഷയും ചോർത്തപ്പെടുന്നതിന്റെ വിഷമത്തിലാണ് ഉദ്യോഗസ്ഥർ. ഔദ്യോഗിക സംഭാഷണങ്ങൾക്കും ട്രംപ് ഐഫോണുകൾ ഉപയോഗിക്കുന്നത് പതിവാണ്. വിദേശ ഉദ്യോഗസ്ഥരുമായുള്ള സംസാരവും ചിലപ്പോൾ ഐഫോണുകൾ വഴിയാണ്. ട്രംപ് സ്ഥിരമായി സംഭാഷണംനടത്തുന്നവരുടെ പട്ടിക ചൈനയുടെ ചാരസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. പ്രമുഖരായ പലരും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ റഷ്യൻ ചാരസംഘം ഫോൺചോർത്തലിൽ അത്ര വ്യാപൃതരല്ല എന്നാണ് കണ്ടെത്തൽ. പ്രസിഡന്റ് വ്ളാദ്മിർ പുടിനോട് ട്രംപിനുള്ള പ്രത്യേക അടുപ്പം തന്നെയാണ് ഇതിന് കാരണം. അതു കൊണ്ടു തന്നെ ട്രംപിനെ വലിയൊരു കുടുക്കിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നാണ് കരുതപ്പെടുന്നത്. വൈറ്റ് ഹൗസിനും പരിസരത്തും സെൽഫോൺ സിഗ്നലുകൾ ചോർത്തപ്പെടുന്നതായി ജൂൺ മാസത്തിൽ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2AqOQhq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages