തിരുനന്തപുരം: ബ്രൂവറി, ഡിസ്റ്റലിറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നടത്തിയ അഴിമതി അന്വേഷിക്കണമെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 11-ന് കേരളത്തിലെ എല്ലാ നിമയസഭാ നിയോജക മണ്ഡലത്തിലും യുഡിഎഫ് ധർണ്ണ നടത്തും. കണ്ണൂരിൽ അത് 10 നും കാസർഗോഡ് 12-ാം തിയതിയുമായിരിക്കും. 23-ന് എല്ലാ ജില്ലാകളക്ട്രേറ്റിലും സെക്രട്ടറിയേറ്റിയിലും കൂട്ട ധർണ്ണ നടത്തും. യുഎഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ബ്രൂവറിയും ഡിസ്റ്റലിറിയും അനുവദിച്ചതിന്റെ അഴിമതി കഥകൾ മാധ്യമങ്ങളിലൂടെ ദിവസവും പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമല പ്രതിസന്ധിയുണ്ടാക്കിയതിന് പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. ആചാരങ്ങളും അനുഷ്ടാനങ്ങളും ഉയർത്തിപ്പിടിക്കുന്നതാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം. ദേവസ്വംബോർഡും ഇതിനൊപ്പമായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ഇത് മാറ്റിമറിച്ചു. യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസികളുടെ വിശ്വാസം വൃണപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. സുന്നികളുടെ പള്ളികളിൽ സത്രീകളെ കയറ്റണമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പുതിയ വാദം. അത് നോക്കാൻ അവിടെ ബന്ധപ്പെട്ട ആൾക്കാരുണ്ടെന്നും കോടിയേരി നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ മതങ്ങളുടേയും വിശ്വാസങ്ങളേയും സംരക്ഷിക്കണമെന്ന് ഭരണഘടന പറയുന്നുണ്ട്. അത് സംരക്ഷിക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്വത്തുമുണ്ട്. ശബരിമലയുടെ പേരിൽ മുതലെടുപ്പ് നടത്താൻ ബിജെപി നോക്കേണ്ട. ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ യുഡിഎഫിനാകില്ല. അത് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായാലും ബിജെപിയുടെ ഭാഗത്ത് നിന്നായാലും. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വിശ്വാസികളുടെ വിശ്വാസം നിലനിർത്തുക എന്നതാണ് യുഡിഎഫിന്റെ നിലപാട്. ആർ.എസ്എസിനും ബിജെപിക്കും തികച്ചും അവസരവാദ നിലപാടാണ് ഉള്ളത്. ആർഎസ്എസ് ഈ വിധിയെ സ്വാഗതം ചെയ്യുകയും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജന്മഭൂമിയിൽ അതിനെ അനുകൂലിച്ച് ലേഖനവും വന്നു. സുബഹ്മണ്യൻ സ്വാമി പട്ടാളത്തെ ഇറക്കി വിധി നടപ്പാക്കണമെന്ന് പറഞ്ഞു. ഈ കാര്യത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ട കേന്ദ്രസർക്കാരിന്റെ അറ്റോർണി ജനറൽ ദുർബലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. സിപിഎമ്മും ആർഎസ്എസും ബിജെപിയും ചേർന്ന് കള്ളകളി കളിച്ചു. ബിജെപി ഒരിക്കൽ പോലും കേസിൽ കക്ഷി ചേരാതെ വിശ്വാസികളെ വഞ്ചിച്ചു. തുടക്കം മുതൽ തന്നെ വിശ്വാസികൾക്കൊപ്പം നിന്ന സമീപനം സ്വീകരിച്ചത് യുഡിഎഫാണ്. ഇതിന്റെ പേരിൽ ഇപ്പോൾ ബിജെപി അക്രമങ്ങൾ കാണിച്ചാൽ കേരള സമൂഹം വെറുതെ വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PmmUA2
via
IFTTT
No comments:
Post a Comment