8 കോടിയുടെ ഹാഷിഷുമായി പാലക്കാട് യുവതി അറസ്റ്റില്‍; എത്തിച്ചത് ഒമാനിലേക്ക് കടത്താന്‍;പ്രതിഫലം 1 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

8 കോടിയുടെ ഹാഷിഷുമായി പാലക്കാട് യുവതി അറസ്റ്റില്‍; എത്തിച്ചത് ഒമാനിലേക്ക് കടത്താന്‍;പ്രതിഫലം 1 ലക്ഷം

പാലക്കാട്: വിപണിയിൽ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ടുകിലോഗ്രാം ഹാഷിഷ് ഓയിലുമായി കന്യാകുമാരി സ്വദേശിനി ഒലവക്കോട്ട് പിടിയിലായി. കന്യാകുമാരി അൽവാർകോവിൽ സ്വദേശി സിന്ധുജ(21)യാണ് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയും സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കഴാഴ്ച രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്. തോൾബാഗിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇവ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തിൽ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവർ മൊഴി നൽകിയതായി എക്സൈസ് ഇൻസ്പെക്ടർ ടി.രാജീവ് അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ഡി.ജെ പാർട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്സൈസ് അധികൃതർ വെളിപ്പെടുത്തി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ എം.രാകേഷ്, വി.രജനീഷ്, ടി.രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ സജിത്ത്, യൂനസ്, വിപിൻദാസ്, മനോജ്, മൻസൂർ അലി, സന്തോഷ് കുമാർ, രാജേഷ് കുമാർ, സജീവ്, ജയചന്ദ്രന്, പ്രസാദ്, മറ്റുദ്യോഗസ്ഥരായ സ്മിത, അംബിക, അജിത്ത്കുമാർ, പ്രസാദ്, പ്രീജു, രതീഷ്, അരുൺകുമാർ, വിനു, ശ്രീകുമാർ, ശെൽവകുമാർ തുടങ്ങിയവർ ഉൾപ്പെട്ട പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2IJA5Zt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages