താനൂര്‍: പുതുജീവിതം കൊതിച്ചു കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബഷീര്‍ ഷാര്‍ജയില്‍ എത്തിയതായി പോലീസ്. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി ബഷീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇയാള്‍ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതായി പോലീസിന് വിവരം കിട്ടി.
കേസില്‍ സവാദിന്റെ ഭാര്യ സൗജത്തിനെയും പ്രതിയായ കോളേജ് വിദ്യാര്‍ത്ഥി സുഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കുറ്റകൃത്യത്തില്‍ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് പോലീസ് നിഗമനം. കാമുകിയെ കാണാന്‍ വന്നതാണെന്നാണ് തന്നോട് അറിയിച്ചതെന്നും മടക്കയാത്രയിലാണ് കൊലപാതക വിവരം പറഞ്ഞതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മംഗളുരുവില്‍ വിമാനം ഇറങ്ങിയ ബഷീര്‍ കാസര്‍കോട്ടു നിന്നാണ് അയല്‍വാസിയായ സൂഫിയാനെ കൂടെ കൂട്ടിയത്. ബഷീറിന്റെ നിര്‍ദേശപ്രകാരമാണ് സൂഫിയാന്‍ കാര്‍ ഒളിപ്പിച്ചത്.
സൗജത്തിനെയും സൂഫിയാനെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. അതേ സമയം കൃത്യത്തിന് പിന്നാലെ ഗള്‍ഫിലെത്തിയ ബഷീര്‍ ഇതുവരെ തൊഴിലിടത്ത് എത്തിയിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് വിവരം. എന്നാല്‍ അവിടെ ഇരുന്നു കൊണ്ട് ഇയാള്‍ ബന്ധുക്കളുമായി ബന്ധപ്പെടുന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. സൂഫിയാനെയും കൂട്ടി ബഷീര്‍ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജിത്തുമായി പ്രണയത്തില്‍ ആയിരുന്ന ബഷീര്‍ അവരുമായി ഒരുമിച്ച് ജീവിക്കുന്നതിനായിട്ടാണ് സവാദിനെ കൊലപ്പെടുത്തിയത്. മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ തലയ്ക്കടിക്കുകയും സൗജിത്ത് കഴുത്തറക്കുകയുമായിരുന്നു.
from mangalam.com https://ift.tt/2CvvpG9
via IFTTT
No comments:
Post a Comment