വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെസ്റ്റ്ഇൻഡീസ് മുൻക്യാപ്റ്റനും ഓൾറൗണ്ടറുമായ ഡെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മുപ്പത്തിയഞ്ചുകാരനായ ബ്രാവോ 2016 സെപ്തംബറിലാണ് അവസാനമായി വിൻഡീസ് കുപ്പായമണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങൾ തുടർന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. 2004-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബ്രാവോ വിൻഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 66 ടിട്വിന്റി മത്സരവും കളിച്ചിട്ടുണ്ട്. പതിനാല് വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണ്. പ്രൊഫഷണൽ ക്രിക്കറ്റ് തുടർന്നും കൂടുതൽ കാലം കളിക്കുന്നതിനായും വരും തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്നതിനായും തന്റെ മുൻഗാമികൾ ചെയ്തതുപോലെ താനും വഴിമാറികൊടുക്കുകയാണ് വിരമിക്കൽ കുറിപ്പിൽ ബ്രാവോ വ്യക്തമാക്കി. കരീബിയൻ കുപ്പായത്തിൽ 40 ടെസ്റ്റുകൾ കളിച്ച ബ്രാവോ മൂന്ന് സെഞ്ച്വറികൾ സഹിതം 2200 റൺസും 86 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 164 ഏകദിനങ്ങളിൽ നിന്ന് 2968 റൺസും 199 വിക്കറ്റുമാണ് ബ്രാവോയുടെ സമ്പാദ്യം. ലോകത്തെ മികച്ച ടിട്വിന്റി താരങ്ങളിലൊരാളായ ബ്രാവോ വിൻഡീസിനായി ടിട്വിന്റിയിൽ 1142 റൺസും 52 വിക്കറ്റും നേടിയിരുന്നു. 2012, 2016 ടിട്വിന്റി ലോകകപ്പ് കിരീടം വിൻഡീസ് നേടിയപ്പോഴും ബ്രാവോയുടെ പ്രകടനം നിർണായകമായിരുന്നു. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള ആഭ്യന്തര പ്രശ്നങ്ങൾ ബ്രാവോയുടെ കരിയറിൽ പലപ്പോഴും വില്ലനായിരുന്നു. 2004-ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ബ്രാവോയുടെ അവസാന മത്സരം 2016-ൽ അബുദാബിയിൽ പാക്കിസ്ഥാനെതിരെയായിരുന്നു. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, മെൽബൺ റെനഗേഡ്സ്, പെഷ്വാർ സൽമി എന്നീ ലീഗ് ടീമുകൾക്കായി ബ്രാവോ കളിക്കുന്നുണ്ട്, ഈ ടിട്വിന്റി ലീഗ് മത്സരങ്ങളിൽ തുടർന്നും ബ്രാവോ സജീവ സാന്നിധ്യമായിരിക്കും. Content Highlights;Dwayne Bravo retires from international cricket


from mathrubhumi.latestnews.rssfeed https://ift.tt/2SgVFJc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages