രാഹുല്‍ ഈശ്വര്‍ നടത്തിയത് കലാപ ഗൂഢാലോചന- കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

രാഹുല്‍ ഈശ്വര്‍ നടത്തിയത് കലാപ ഗൂഢാലോചന- കടകംപള്ളി

കൊച്ചി: രാഹുൽ ഈശ്വർ നേതൃത്വം നൽകിയത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുൽ ഈശ്വർ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രങ്ങൾ ആവിഷ്കരിച്ച് ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയത്. പോലീസിന്റെ ഉചിതമായഇടപെടലാണ് അപകടകരമായ സ്ഥിതിയിൽനിന്ന് ശബരിമലയെ രക്ഷപ്പെടുത്തിയത്. രാഹുൽ ഈശ്വറിന്റെ കൈയ്യിൽ പ്ലാൻ സിയും ഡിയുംഎല്ലാമുണ്ടാകും. അതെന്തൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. ഇപ്പോൾ പരാജയപ്പെട്ടത് നാളെ ആവർത്തിച്ചേക്കാനിടയുണ്ട്. ഇത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നുംചിലരുടെ സങ്കുചിത താൽപര്യങ്ങളാണ് ഇതിനുപിന്നിലുള്ളതെന്നും കടകംപള്ളി പറഞ്ഞു. വലിയൊരു ഗൂഢാലോചനയ്ക്കാണ് നേതൃത്വം നൽകിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. കലാപത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതായുള്ള സംശയങ്ങൾ സത്യമായിരുന്നെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർക്ക് അവിടെനിന്ന് മാറേണ്ടിവന്നത് കലാപശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ്. എന്തിനാണ് ഇവർ കോപ്പുകൂട്ടിയിരുന്നതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. രാഹുൽ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവർക്ക് അന്യായ പ്രവൃത്തികൾക്ക് അനുകൂലമായ സാഹചര്യം അനുവദിക്കാനാകില്ല. പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ ദിവസങ്ങളോളം തമ്പടിച്ചാൽ മറ്റു ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാകും. എല്ലാവർക്കും ഈശ്വരനെ തൊഴാനുള്ള ക്രമീകരണങ്ങളുണ്ടാക്കുന്നതിനാണ് സന്നിധാനത്ത് തങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. Content Highlights:Sabarimala Women Entry, Kadakampally Surendran, Rahul Easwar


from mathrubhumi.latestnews.rssfeed https://ift.tt/2O3X5Ub
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages