അമേരിക്ക പിന്തുണയ്ക്കാതെ സൗദിക്ക് ഖഷോഗിയെ കൊല്ലാന്‍ കഴിയില്ലെന്ന് ഇറാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

അമേരിക്ക പിന്തുണയ്ക്കാതെ സൗദിക്ക് ഖഷോഗിയെ കൊല്ലാന്‍ കഴിയില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍ : ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അമേരിക്കയ്ക്ക് എതിരെ ഇറാന്‍. അമേരിക്കയുടെ പിന്തുണയില്ലാതെ ഒരു രാജ്യവും ഇത്തരത്തിലുള്ള ഒരു ഹീനകൃത്യം ചെയ്യാന്‍ ധൈര്യപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് ഇതുവരെ നിശബ്ദത പാലിച്ചു വരികയായിരുന്നു ഇറാന്‍.

സൗദി ഭരണാധികാരികളായ ഗോത്രത്തിന് ഒരു സുരക്ഷാ സീമയുണ്ട്. അത് അമേരിക്കയുടെ പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അമേരിക്കയാണ് സൗദിയെ പിന്തുണയ്ക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ജുഡീഷ്യല്‍ തലവന്‍ സാദേഗ് അമോലി ലാരിജാനിയും സൗദിയേയും മുഹമ്മദ് ബിന്‍ സല്‍മാനെയും വിമര്‍ശിച്ചിരുന്നു. ഈ ക്രൂരകൊലപാതകം സൗദികളുടെയും അവിടെയുള്ള ഭരണകൂടത്തിന്റെയും സ്വഭാവമാണ് വ്യക്തമാക്കുന്നതെന്നും പ്രശസ്തിക്കുവേണ്ടി സൗദി രാജഭരണകൂടവും ആ യുവാവും (മുഹമ്മദ് ബിന്‍ സല്‍മാന്‍) നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



from mangalam.com https://ift.tt/2R81A1C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages