ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് തക്ക മറുപടിയുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന. ആര്‍ത്തവരക്തത്തില്‍ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തില്‍ പോകുന്നത്?' എന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. ഇപ്പോള്‍ ഇതിനാണ് കുറിക്കുകൊള്ളുന്ന മറുപടി ദിവ്യ നല്‍കിയിരിക്കുന്നത്. ''യോനിയില്‍ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല. പക്ഷെ വായുടെ കാര്യം പറയാന്‍ പറ്റില്ല'. എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.
''സുപ്രീം കോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സാമാന്യബോധം ഉണ്ടാകേണ്ട വിഷയമാണിത്. ആര്‍ത്തവരക്തത്തില്‍ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തില്‍ പോകുന്നത്? ഒരിക്കല്‍ അന്തേരിയിലെ അഗ്‌നിക്ഷേത്രത്തില്‍ പോയി. എന്റെ മകന്‍ അകത്തുകയറി തൊഴുത് പ്രാര്‍ഥിച്ചു. ഞാന്‍ പുറത്തുനിന്നാണ് പ്രാര്‍ഥിച്ചത്'', സ്മൃതി ഇറാനി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
Nothing that comes out of the vagina is to be ashamed of. Can’t say the same about the mouth. https://t.co/vAuTrJ9lsr— Divya Spandana/Ramya (@divyaspandana) October 23, 2018
from mangalam.com https://ift.tt/2RcMaJB
via IFTTT
No comments:
Post a Comment